നിലമ്പൂര്‍ > ഫുട്ബോള്‍ വാങ്ങാന്‍ പണം പിരിവിടുന്ന കുട്ടികളുടെ കൗതുകകരമായ വീഡിയോ വൈറലായതിനുപിന്നാലെ അപ്രതീക്ഷിതമെന്നോണം ഇവര്‍ക്ക് ലഭിച്ചത് പന്തും ജഴ്സിയുമടക്കമുള്ള നിരവധി സമ്മാനങ്ങള്‍. കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ മത്സരം കാണാനുള്ള സുവര്‍ണാവസരവും ലഭിച്ചിരിക്കുന്നു. ഇതിനൊക്കെ പുറമെ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ താരങ്ങളെ എസ്കോര്‍ട്ട് ചെയ്തതും ഇവരായിരുന്നു
മിഠായി വാങ്ങാതെ പണം കൂട്ടിവച്ച് ആഴ്ചതോറും പത്ത് രൂപ പിരിവിട്ട് പന്ത് വാങ്ങണമെന്നും എല്ലാ ആഴ്ചയും ഇത് തുടരണമെന്നുമൊക്കെ പറയുന്ന കുട്ടികളുടെ മീറ്റിംഗിന്റ വീഡിയോ വലിയ തോതിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നത്
ഇതോടെയാണ്, മിഠായിക്കുള്ള പൈസ പിരിവിടാതെ തന്നെ കുട്ടികള്‍ക്ക് ബൂട്ടടക്കമുള്ള എല്ലാ വസ്തുക്കളും ലഭിച്ചിരിക്കുന്നത്. എട്ട് ബോളാണ് ഇവര്‍ക്ക് ലഭിച്ചത്. വിശ്വസിക്കാനിപ്പോഴും കഴിയുന്നില്ലെന്നും കുട്ടികള്‍ പറഞ്ഞു.സ്പെയിനില്‍ നിന്നും ഒരു പരിശീലകന് നേരിട്ടെത്തിയാണ് കുട്ടികള്‍ക്ക് പന്തുകള്‍ സമ്മാനിച്ചത്.
'ഇനിതൊട്ടിങ്ങള് മിഠായി വാങ്ങണ്ട'- യോഗം തീരുമാനിച്ചു; ഫുട്ബോളും ജഴ്സിയും വാങ്ങാന്‍ പിരിവിനായി കുട്ടിക്കൂട്ടം ഒത്തുകൂടി, വീഡിയോ ശ്രദ്ധ നേടുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..