24 May Friday

ആലുവയിൽ മൂന്നുവയസുകാരന്‌ പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന്‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019

‌കൊച്ചി> ആലുവയിൽ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഗുരുതര പരിക്കുകളോടെ ഇന്നലെയാണ്‌ കുട്ടിയെ  ആശുപത്രിയില്‍ എത്തിച്ചത്‌. കുറ്റം കുട്ടിയുടെ അമ്മ സമ്മതിച്ചതായി പറയുന്നു.

ശരീരത്തിലെ മുറിവുകൾ മര്‍ദനത്തെ തുടർന്ന് ഉണ്ടായതാണെന്ന നിഗമനത്തിലാണ്‌ മാതാപിതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്‌. വീടിന്റെ  ടെറസില്‍ നിന്ന് വീണുപരിക്കേറ്റു എന്നാണ്‌ ഇവർ ആശുപത്രിയിൽ പറഞ്ഞത്‌.

എന്നാൽ കുഞ്ഞിന്റെ  പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്‌.

തലച്ചോറിന്‌ ഗുരുതര പരിക്കേറ്റ കുഞ്ഞിന്‌ ഇന്നലെ രാജഗിരി ആശുപത്രിയിൽ  അടിയന്തര ശസ്‌ത്രക്രിയ നടത്തി. നില ഗുരുതരമായതിനെ തുടർന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റി. പശ്‌ചിമ ബംഗാൾ സ്വദേശികൾ ആണിവർ.കുട്ടിയുടെ ചികിത്സാ ചെലവ്‌ സർക്കാർ ഏറ്റെടുത്തു.


പ്രധാന വാർത്തകൾ
 Top