15 May Saturday

മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

പത്തനംതിട്ട> പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവമുണ്ടായത്. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്.

തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. അച്ഛന്‍ ലഹരി മരുന്നിന് അടിമയാണ്.

വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റിയിരുന്നത് . കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുന്നുവെന്നുപറഞ്ഞ് അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ചുവരുത്തി  അമ്മ സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top