21 February Thursday

സോനയുടെ സംഭാവനയ‌്ക്ക‌് സ്വർണത്തിളക്കം

സ്വന്തം ലേഖകൻUpdated: Monday Jan 14, 2019

തിരുവനന്തപുരം> വജ്രത്തിളക്കമുണ്ട‌് സോന മോഹനന്റെയും കുടുംബത്തിന്റെയും സംഭാവനയ‌്ക്ക‌്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌്  സ്ഥലം നൽകി അനുകരണീയമാതൃക തീർത്തിരിക്കുകയാണ‌് സോന ജ്വല്ലേഴ‌്സ‌് എംഡി സോന മോഹനനും കുടുംബവും. തൃശൂർ വേലൂരിലെ രണ്ടേക്കർ നാല‌്സെന്റ‌് സ്ഥലമാണ‌്  ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന നൽകിയത‌്.

നവകേരളനിർമാണത്തിൽ പങ്കാളിയാകുന്നതിനാണ‌് ഇത്തരമൊരു ഉദ്യമം. സൗദി ഉൾപ്പെടെ രാജ്യങ്ങളിൽ ഗോൾഡ‌് ആൻഡ‌് ഡയമണ്ട‌് ബിസിനസ്സാണ‌് സോന മോഹനന‌്. പ്രളയദുരന്തത്തിന‌് തൊട്ടുപിന്നാലെ നാട്ടിൽ എത്തിയപ്പോൾ കണ്ടത് ഉള്ളുലയ‌്ക്കുന്ന ദൃശ്യങ്ങൾ. ആ സമയത്ത‌് ആലുവ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദുരന്തബാധിതർക്ക‌് സഹായം നൽകി. സൗദിയിലെ ‘കേളി’ ഭാരവാഹികൾ ബന്ധപ്പെട്ടതിനെ തുടർന്നാണ‌് ദുരിതാശ്വാസ നിധിയിലേക്ക‌് സ്ഥലം സംഭാവന നൽകുന്നതിനെക്കുറിച്ച‌് ആലോചിച്ചത‌്. തുടർന്ന‌് വേലൂരിലെ സ്ഥലം നൽകാൻ തീരുമാനിച്ചു. നാട്ടിൽ എത്തിയപ്പോൾ സോന മോഹനനും ഭാര്യ സോനയും ചേർന്ന‌് സ്ഥലത്തിന്റെ രേഖ മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top