19 January Sunday

വിദേശസന്ദർശനം ഉല്ലാസയാത്രയായിരുന്നോ എന്ന്‌ സംശയമുള്ളവർക്ക്‌ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്‌ ചോദിക്കാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവനന്തപുരം >  വിദേശസന്ദർശനം ഉല്ലാസയാത്രയാണെന്ന്‌ പറയുന്നവർ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട്‌ സന്ദർശനത്തെക്കുറിച്ച്‌ ചോദിക്കണം. യാത്രയുടെ ക്രമം എന്തായിരുന്നുവെന്നും അവരോട്‌ ചോദിച്ചാൽ മനസിലാവുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

 പ്രതിപക്ഷത്തിന്‌ ഒരു തെറ്റിദ്ധാരണയുണ്ട്‌. എന്തിനെയും എതിർക്കണമെന്നാണ്‌ അവർ മനസിലാക്കിവച്ചിരിക്കുന്നത്‌. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തം നിറവേറ്റാനുള്ള ബാധ്യത സർക്കാരിനുണ്ട്‌. ആ ബാധ്യത നിറവേറ്റാതിരിക്കാനാവില്ല. അതിന്റെ ഭാഗമായി ഇത്തരം സന്ദർശനങ്ങളും ചർച്ചകളും ആവശ്യമായി വരും. അതിന്‌ അതിന്റെതായ നേട്ടങ്ങളും നാടിനുണ്ടാവും.

 കുടുംബാംഗങ്ങളുടെ ചെലവ്‌ സർക്കാറിന്റെ ഭാഗമായി നടത്തേണ്ടുന്ന അൽപ്പത്തരം കാണിക്കാറില്ലെന്നും ഇതേവരെയുള്ള ഏതെങ്കിലും യാത്രകളിൽ ഏതെങ്കിലുമൊരു കുടുംബാംഗങ്ങളുടെ ചെലവ്‌ സർക്കാർ ചെലവിൽ നടത്തിയെന്ന്‌ ആർക്കും പറയാനാവില്ലെന്നും  മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top