13 December Friday

കോഴിയിറച്ചി സംസ്കരണ പ്ലാന്റുമായി കുടുംബശ്രീ: മണിക്കൂറിൽ 1000 കോഴി ഇറച്ചിയായി പാക്കറ്റില്‍

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Monday Jul 8, 2019

തിരുവനന്തപുരം
മണിക്കൂറിൽ 1000 കോഴികളെ ഇറച്ചിയാക്കി പാക്കറ്റിലാക്കുന്ന  പൗൾട്രി സംസ‌്കരണ പ്ലാന്റുമായി കുടുംബശ്രീ. സംസ്ഥാനത്ത് ആദ്യമായി ഐഎസ‌്എഒ  22000 സർട്ടിഫിക്കറ്റുള്ള കോഴി ഇറച്ചി സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കുടുംബശ്രീ നടപടി ആരംഭിച്ചു.ഹോർമോൺ സാന്നിധ്യമില്ലാത്ത സംശുദ്ധ കോഴിയിറച്ചി ഉൽപ്പാദിപ്പിച്ച് ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായാണ‌് പ്ലാന്റ‌്

നിർമിക്കുന്നത‌്. കുടുംബശ്രീയിലെ മുഴുവൻ ബ്രോയ്‌ലർ കർഷകരെയും ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക പ്രൊഡ്യൂസർ കമ്പനി ‘കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാ’ണ‌് പദ്ധതി നടപ്പാക്കുന്നത്. പൂർണമായും ഓട്ടോമാറ്റിക്കായ പ്ലാന്റിൽ മണിക്കൂറിൽ 1000 കോഴികളെ ഇറച്ചിയാക്കി പായ്ക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാകും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോ പ്ലാന്റ‌ുവീതം സ്ഥാപിക്കും.തിരുവനന്തപുരത്ത‌് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. മറ്റുള്ള  യൂണിറ്റുകളുടെ സ്ഥലം ഏറ്റെടുക്കൽ നടന്നുവരുന്നു. ലോകോത്തര നിലവാരമുള്ളതാകും പ്ലാന്റിലെ സംസ‌്കരണയന്ത്രങ്ങൾ. യന്ത്രങ്ങൾക്ക‌് കുടുംബശ്രീ ബ്രോയ്‌ലർ പ്രൊഡ്യൂസർ കമ്പനി
വർക്ക് ഓർഡർ നൽകി. ജർമൻ കമ്പനിയായ ബിഗ് ഡച്ച്മാൻ, ഹോളണ്ട് ആസ്ഥാനമായ മെയ്ൻ എന്നീ കമ്പനികൾക്കാണ് ഓർഡർ നൽകിയത്. കേരളത്തിൽ ആദ്യമായാണ് ഒരു കർഷക പ്രൊഡ്യൂസർ കമ്പനി നേരിട്ട് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നത്.

‘കുടുംബശ്രീ കേരള ചിക്കൻ' ബ്രാൻഡിൽ സെപ‌്തംബറോടെ സംശുദ്ധ  കോഴിയിറച്ചി വിപണിയിൽ ലഭ്യമാകും. സർക്കാർ സ്ഥാപനങ്ങളായ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയും കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷനും പദ്ധതിയുമായി സഹകരിക്കുന്നു. മൃഗസംരക്ഷണവകുപ്പും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ‌്സിറ്റിയുടെ കീഴിലെ കോളേജ് ഓഫ്
ഏവിയൻ സയൻസുമാണ‌്  പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നതെന്ന‌് കമ്പനി സിഇഒ ഡോ. കെ ആർ നികേഷ് കിരൺ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top