18 May Tuesday

പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

ചെന്നിത്തല > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. 4ന് എതിരെ 7 വോട്ടുകള്‍ നേടിയാണ് ബിജെപിയിലെ ബിന്ദു പ്രദീപ് വിജയിച്ചത്. യുഡിഎഫ് പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ദീപു പടകത്തില്‍ ബിജെപിക്കാണ് വോട്ടു ചെയ്തത്.

18 അംഗ ഭരണസമിതിയില്‍ യുഡിഎഫ്-6, ബിജെപി-6, എല്‍ഡിഎഫ്-5, യുഡിഎഫ് വിമതന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. നേരത്തേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗത്തിന് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഭൂരിപക്ഷമില്ലാത്തയിടത്ത് പ്രസിഡന്റ് ആകുന്നത് ശരിയല്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന്് സിപിഐ എം അംഗം പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top