02 August Monday

പറയാനുള്ളതെല്ലാം രാഹുലിനോട്‌ പറഞ്ഞു; കൂടിക്കാഴ്‌ച്ചയിൽ തൃപ്‌തി: ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ന്യൂഡൽഹി> പറയാനുള്ളതെല്ലാം രാഹുൽ ഗാന്ധിയോട്‌ പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്‌ചയിൽ തൃപ്‌തിയുണ്ടെന്നും രമേശ്‌ ചെന്നിത്തല.  "ഉമ്മൻചാണ്ടിയും ഞാനും പാർലമെന്‍ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരാജയ കാരണങ്ങൾ വിശദമായി അറിയിച്ചിട്ടുണ്ട്'' -ഡൽഹിയിലെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ചെന്നിത്തല മാധ്യമങ്ങളോട്‌ പറഞ്ഞു.

ഒരു സ്ഥാനവും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടിക്കായി പ്രവർത്തിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം എല്ലാ കാലത്തും ചേർന്നുനിന്നിട്ടുള്ളവരാണ് താനും ഉമ്മൻചാണ്ടിയും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എടുക്കുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും അതുതന്നെയാണ് ഉണ്ടാവുക. ഉമ്മൻചാണ്ടിയുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top