12 November Tuesday

മകന്റെ ഇന്റവ്യൂ സമയത്ത്‌ ഡൽഹിയിലുണ്ടായിരുന്നുവെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

തിരുവനന്തപുരം> മകന്റെ സിവിൽ സർവീസ്‌ പരീക്ഷാ ഇന്റർവ്യൂ നടക്കുന്ന സമയത്ത്‌ താൻ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ആരോപണങ്ങൾക്ക്‌ മറുപടിയില്ലാത്തതുകൊണ്ടാണ്‌ മന്ത്രി ജലീൽ ബാലിശമായ കാര്യങ്ങൾ പറയുന്നത്‌.ചെന്നിത്തല പറഞ്ഞു

ചെന്നിത്തലയുടെ മകന്‌ 2017ലെ സിവിൽ സർവീസ്‌  എഴുത്ത്‌പരീക്ഷയിൽ റാങ്ക്‌ 608 ആയിരുന്നു. ഇൻറവ്യൂ കഴിഞ്ഞപ്പോൾ റാങ്ക്‌ 210 ആയി . അതെങ്ങിനെ സംഭവിച്ചുവെന്നും ഇൻറ്വ്യൂ സമയത്തെ ചെന്നിത്തലയുടെ കോൾ ലിസ്‌റ്റ്‌ പരിശോധിക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടിരുന്നു.

എന്റെ മകന്റെ  കുടെ ഞാനല്ലാതെ ആര്‌ പോകണമെന്നാണ്‌ മന്ത്രി പറയുന്നതെന്നും താൻ ലീഗിന്റെ ചട്ടുകമല്ലെന്നും തന്റെ തന്നെ ചട്ടുകമാണെന്നും മന്ത്രിക്ക്‌ മറുപടിയായി ചെന്നിത്തല പറഞ്ഞു
 


പ്രധാന വാർത്തകൾ
 Top