Deshabhimani

ചെങ്കരയായി ചേലക്കര ; തുടർച്ചയായി ഏഴാംതവണയും എൽഡിഎഫിന്‌ ഉജ്വല വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 12:06 AM | 0 min read

ചേലക്കര
നുണകളുടെയും പണക്കൊഴുപ്പിന്റെയും കുത്തൊഴുക്കിന്‌ വഴങ്ങാതെ ചേലക്കര. തുടർച്ചയായി ഏഴാംതവണയും എൽഡിഎഫിന്‌ ഉജ്വല വിജയം.  എൽഡിഎഫ്‌ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ തിളക്കമാർന്ന വിജയം.

ഭരണവിരുദ്ധ തരംഗമെന്നും എൽഡിഎഫ്‌ സർക്കാരിന്റെ വിലയിരുത്തലെന്നും യുഡിഎഫും ബിജെപിയും മാധ്യമങ്ങളും പെരുമ്പറ കൊട്ടിയ ചേലക്കര  ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ - 12,201 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ചു. വർഗീയതയും ജാതിഅധിക്ഷേപവും തള്ളിയ ചേലക്കരക്കാർ മതനിരപേക്ഷ പക്ഷത്ത്‌ ഉറച്ചുനിന്നു.     ആകെ പോൾ ചെയ്‌ത 1,56,563 വോട്ടിൽ യു ആർ പ്രദീപ്‌  64,827 വോട്ട്‌ നേടി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 4,459 വോട്ട്‌ അധികം.  യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസ് 52,626 വോട്ട്‌ നേടി. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 2,569  കുറവ്‌.

എൻഡിഎയിലെ കെ ബാലകൃഷ്ണൻ  33,609 വോട്ട്‌ നേടി. മണ്ഡലത്തിലെ ഒമ്പത്‌ പഞ്ചായത്തുകളിലും എൽഡിഎഫിനാണ്‌ ഭൂരിപക്ഷം.  വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും യു ആർ പ്രദീപ്‌ മുന്നിട്ടുനിന്നു.  തപാൽ വോട്ടിലും മുന്നിലെത്തി. തങ്ങളുടെ സ്വാധീനകേന്ദ്രങ്ങളിൽപ്പോലും മുന്നിലെത്താനാകാത്തത്‌ യുഡിഎഫിനെ ഞെട്ടിച്ചു. തിരുവില്വാമലയിൽ യുഡിഎഫ്‌, ബിജെപിക്ക്‌ പിറകിൽ മൂന്നാമതായി.

മണ്ഡലത്തിൽ നിരന്തരം  ക്രമസമാധാനപ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ച പി വി അൻവറിന്റെ ജൽപ്പനങ്ങളും വോട്ടർമാർ തള്ളി. പി വി അൻവറിന്റെ പിന്തുണയുള്ള കോൺഗ്രസ്‌ വിമതൻ എൻ കെ സുധീറിന്‌ 3920 വോട്ടേ നേടാനായുള്ളൂ. രണ്ട്‌ സ്വതന്ത്രർ ചേർന്ന്‌ 410 വോട്ട്‌ നേടി. നോട്ടയ്‌ക്ക്‌ 1034 വോട്ടുണ്ട്‌.

ചേലക്കര എൽഡിഎഫ്‌ സ്ഥാനാർഥി 
യു ആർ പ്രദീപിന്റെ 
വിജയം 
ആഘോഷിക്കുന്ന 
കുട്ടികൾ

 



deshabhimani section

Related News

0 comments
Sort by

Home