23 July Tuesday

ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചുമാറ്റാൻ എത്രസമയം വേണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കൊച്ചി> മലപ്പുറം ചീങ്കണ്ണിപ്പാലയിലെ വിവാദതടയണ പൊളിച്ചുമാറ്റാൻ ജില്ലാ കലക്ടർക്ക് എത്ര  സമയം വേണ്ടിവരുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ച്ച അറിയിക്കണം.

തടയണ പൊളിച്ചുമാറ്റണമെന്ന മുൻ ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. ഉടമയായ അബ്ദുൽ ലത്തീഫ് അത് ചെയ്യുന്നില്ലെങ്കിൽ സർക്കാർ ചെയ്യണമെന്നും ഇനിയൊരു ദുരന്തം വരരുതെന്നും കോടതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top