23 April Friday

റോഡുകൾക്കൊപ്പം സൈക്കിൾ സവാരിക്ക് പ്രത്യേക ട്രാക്കുകൾ ഒരുക്കും: -മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


തിരുവനന്തപുരം
സൈക്കിൾ സവാരിക്ക് റോഡുകൾക്കൊപ്പം പ്രത്യേക ട്രാക്കുകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകൾ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി ‘ചാറ്റ് വിത്ത് സിഎം' പരിപാടിയിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

തൊഴിലധിഷ്ഠിത കോഴ്സുകൾ വലിയ രീതിയിൽ കൊണ്ടുവരുന്നുണ്ട്. ഒപ്പം സംരംഭകത്വ പരിശീലനത്തിനും സൗകര്യമുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾ എല്ലാ മേഖലയിലും വ്യാപിക്കുന്നുണ്ട്. ഇവ ഇനിയും വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസരംഗത്ത് പല പുതിയ കോഴ്സുകളും വരുന്നുണ്ട്. പല ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും മികവിന്റെ കേന്ദ്രമാക്കും.

പഠനത്തോടൊപ്പം ജോലി എന്ന ആശയം ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതാണ്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ അത് പ്രാവർത്തികമായില്ല. ഈ അജൻഡ ഇനിയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മാധ്യമങ്ങളുമായുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെ ഓഫീസുകളുടെയും ബന്ധം സുഗമമാക്കാനുള്ള നടപടികൾ പരിശോധിക്കും. മാധ്യമപ്രവർത്തകരെ മുന്നണിപ്പോരാളികളായി കണക്കാക്കി കോവിഡ് വാക്സിൻ നൽകണമെന്ന ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  യോഗത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top