16 October Saturday

ചങ്ങനാശേരി അരമനയിൽ കെ സുധാകരനും വി ഡി സതീശനും രഹസ്യ സന്ദർശനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

വി ഡി സതീശനും, കെ സുധാകരനും, ചങ്ങനാശേരി അരമനയിൽ സന്ദർശനം നടത്തുന്നു.

 
ചങ്ങനാശേരി > കെ പി സി സി പ്രസിഡന്റ്‌  കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും   ചങ്ങനാശേരി അരമനയിലെത്തി  ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി.  വ്യാഴാഴ്ച രാവിലെ 8.30 ന് ആണ് ഇരുവരും മുൻകൂട്ടി അറിയിക്കാതെ രഹസ്യമായി ഇരുവരും  അരമനയിലെത്തിയത്‌.  

 പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്‍താവനയ്ക്ക് പിന്നാലെ ബിഷപ്പിന് പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു. നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിലപാട് അറിയിക്കാനാണ് കോൺഗ്രസ്സ് നേതാക്കൾ അരമനയിലെത്തിയതെന്നാണ് സൂചന.

 രാവിലെ 8.30 ന് എത്തിയ ഇരുവരും ഒരു മണിക്കൂർ നേരം അരമനയിൽ ബിഷപ്പുമായി സംസാരിച്ചശേഷം 9.30 ഓടെ കോട്ടയത്തേക്ക് മടങ്ങി. കോൺഗ്രസിൽ   ഗ്രൂപ്പ് പോര് മൂർച്ചിച്ച് നില്ക്കേ പാർടി ജില്ലാതല യോഗവും, യു ഡി എഫ് യോഗവും ഇന്ന് കോട്ടയം ജില്ലയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിൽ പങ്കെടുക്കുന്നതിനായാണ്‌   ഇരു നേതാക്കളും എത്തിയത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top