Deshabhimani

‘മിണ്ടാതിരുന്നില്ലെങ്കിൽ 
വീട്ടിലിരുത്തും’ ; ചാണ്ടി ഉമ്മനെ വിരട്ടി സൈബർ കോൺഗ്രസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 12:29 AM | 0 min read


തിരുവനന്തപുരം
ചാണ്ടി ഉമ്മനെതിരെ രൂക്ഷമായ സൈബർ ആക്രമണവുമായി കോൺഗ്രസിലെ ഒരു വിഭാഗം. പാലക്കാട്‌ പ്രചാരണത്തിൽനിന്ന്‌ തന്നെ തഴഞ്ഞെന്നും കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന്‌ നീക്കേണ്ടതില്ലെന്നും പറഞ്ഞതിനുപിന്നാലെയാണ്‌ ആക്രമണം. രാഹുൽ മാങ്കൂട്ടത്തിലിന്റേയും ഷാഫി പറമ്പിലിന്റെയും അനുയായികളാണ്‌ കൂടുതലും. ചാണ്ടി ഉമ്മൻ വ്യക്തിപരമായ സംഭാവന നൽകി നേതാവായ ആളല്ലെ, ഉമ്മൻചാണ്ടിയുടെ മകൻ എന്ന ലേബൽ മാത്രമേയുള്ളു.

പാർട്ടിയുടെ മുകളിൽ പറക്കാൻ നോക്കിയാൽ പ്രവർത്തകർ വീട്ടിൽ ഇരുത്തും. ആവശ്യമില്ലാത്ത കമന്റുകൾ പറഞ്ഞ രമ്യ ഹരിദാസിനെ കെട്ടുകെട്ടിച്ചതുപോലെ മൂലയ്ക്കിരുത്തും. വായിട്ടലയ്ക്കാതെ ഒരിടത്ത്‌ ഇരുന്നോളണം എന്നടക്കമുള്ള ഭീഷണി കമന്റുകളും ചാണ്ടി ഉമ്മന്റെ പോസ്‌റ്റുകൾക്ക്‌ താഴെ വരു
ന്നുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home