30 November Monday

ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ ന്യൂസ് എഡിറ്റര്‍ സി കെ അബൂബക്കര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020

കോഴിക്കോട് > ചന്ദ്രിക ദിനപത്രം മുന്‍ ന്യൂസ് എഡിറ്ററും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി കെ അബൂബക്കര്‍ (66) രാമനാട്ടുകരയില്‍ അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ ചികില്‍സയിലായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമപ്പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top