22 September Tuesday

വിക്രം സാരാഭായിക്ക്‌ ആദരം ; ചന്ദ്രനിലെ സാരാഭായി ഗർത്തത്തിന്റെ ചിത്രം പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


തിരുവനന്തപുരം
ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയുടെ ജന്മദിനത്തിൽ ചന്ദ്രനിലെ സാരാഭായി ഗർത്തത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം പുറത്തുവിട്ട്‌ ഐഎസ്‌ആർഒ. ഇന്ത്യയുടെ ചാന്ദ്രയാൻ–-2 ഉപഗ്രഹം കഴിഞ്ഞ മാസം 30നാണ്‌ ചിത്രം എടുത്തത്‌.‌

ഉപഗ്രഹം ചന്ദ്രന്റെ വടക്ക്‌ കിഴക്കൻ മേഖലയിലെ ലാവാ സമതലത്തിനടുത്തുകൂടി കടന്നുപോകുമ്പോൾ രണ്ടാം ടെറൈൻ മാപ്പിങ്‌ ക്യാമറ എടുത്ത ചിത്രമാണിത്‌. 1973ലാണ്‌ ചന്ദ്രനിലെ ഈ ഗർത്തത്തിന്‌ സാരാഭായിയുടെ പേര്‌ നൽകിയത്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top