22 October Tuesday

ചന്ദ്രന് 110 കി.മീ അടുത്ത് ചാന്ദ്രയാന്‍2: വിക്രം ലാൻഡർ ഇന്ന് വേർപെടും

ദിലീപ് മലയാലപ്പുഴUpdated: Monday Sep 2, 2019

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്റെ അവസാന ചാന്ദ്രഭ്രമണപഥം മാറ്റല്‍ പ്രക്രിയ വിജയകരം. ചന്ദ്രനിലേക്ക്
ഇറങ്ങാന്‍ പേടകത്തില്‍ നിന്ന്ും ലാൻഡർ വേർപെടുന്നതിനു തൊട്ടുമുന്നോടിയായിട്ടാണ് ചന്ദ്രയാന്‍ രണ്ട് പാത തിരുത്തി ചന്ദ്രനോട് കൂടുതല്‍ അടുപ്പിച്ചത്.

വിക്രം ലാൻഡർ തിങ്കളാഴ്ച പകൽ 12.45 നും 1.45 നും ഇടയിൽ ഓർബിറ്ററിൽനിന്ന് വേർപെടും. ഞായറാഴ്ച വൈകിട്ട് 6.21 ന് പേടകത്തിലെ ദ്രവഎൻജിൻ 52 സെക്കൻഡ്‌ ജ്വലിപ്പിച്ചതോടെ പേടകത്തിന്റെ ഭ്രമണപഥം 110–- 127 കിലോമീറ്ററായി. അതായത് ചന്ദ്രനില്‍ നിന്നും പരമാവധി 127 കിലോമീറ്ററും കുറഞ്ഞത് 110 കിലോമീറ്ററും അകലെ.തിങ്കളാഴ്ച ബംഗളൂരു ഐഎസ്എആര്‍ഒ ആസ്ഥാനത്തെ  ഇസ്ട്രാക്കിൽനിന്ന് നൽകുന്ന സന്ദേശം ലഭിച്ചാലുടൻ ലാൻഡർ വേർപെട്ട് മറ്റൊരു പാതയിൽ ചന്ദ്രനെ വലംവയ്ക്കും.  ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തുന്ന ജ്വലനത്തിലൂടെ ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ വരെ അടുത്തെത്തും.

ഏഴിന് പുലർച്ചെ 1.30 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് തൊടുക്കും. ലാൻഡറിലെ ബൂസ്റ്റർ റോക്കറ്റുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചാകും സോഫ്റ്റ് ലാൻഡ്‌ ചെയ്യുക. 15 മിനിറ്റ്‌ നീളുന്ന അതിസങ്കീർണ പ്രക്രിയ വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ചന്ദ്രനില്‍ സോഫ്ട് ലാന്‍ഡ് ചെയ്യാനുള്ള ഇന്ത്യന്‍ സാങ്കേതികവിദ്യയുടെ വിജയസാധ്യത പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. പേടകത്തിന്റെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും എല്ലാം പ്രതീക്ഷിച്ചപോലെ കൃത്യമായി മുന്നേറുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top