18 September Wednesday

ചാന്ദ്രയാൻ‐2 ചാന്ദ്രഭ്രമണപഥത്തിൽ; സങ്കീർണമായ പ്രക്രിയ വിജയകരമെന്ന്‌ ഐഎസ്‌ആർഒ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

തിരുവനന്തപുരം > രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ‐2 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ പ്രവേശിച്ചു. 30 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ 9.02നാണ്‌ നിർണായകമായ നേട്ടം. സങ്കീർണമായ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന്‌ ഐഎസ്‌ആർഒ അറിയിച്ചു. നാസയുടെയും റഷ്യയുടെയുമടക്കം മിക്ക ചാന്ദ്രദൗത്യങ്ങളും പരാജയപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌.  ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച്‌ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പേടകം ചന്ദ്രനിലേക്ക്‌ യാത്ര തുടങ്ങിയത്‌. സെപ്‌തംബർ ആറിന്‌ ഓർബിറ്ററും ലാൻഡറും വേർപെടും.  സെപ്‌തംബർ ഏഴിന്‌ പുലർച്ചെ സേഫ്‌ലാൻഡിങ്‌ നടത്തും.


പ്രധാന വാർത്തകൾ
 Top