22 August Thursday

സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ തുടങ്ങി: കേന്ദ്രബജറ്റിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

സ്വന്തം ലേഖകൻ
രണ്ടാം മോഡി സർക്കാരിന്റെ ജനവിരുദ്ധബജറ്റിലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭപരിപാടികൾക്ക‌് രൂപംനൽകാനുള്ള സിഐടിയു സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിന‌് തുടക്കമായി. സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ ഉദ‌്ഘാടനംചെയ‌്തു.
രണ്ടു ദിവസത്തെ കൗൺസിൽ യോഗത്തിൽ സിഐടിയു ഘടക യൂണിയനുകളെ പ്രതിനിധാനംചെയ‌്ത‌് അഞ്ഞുറോളം പ്രതിനിധികൾ പങ്കെടുക്കുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി നന്ദകുമാർ രക്തസാക്ഷി പ്രമേയവും സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ദേശീയ വൈസ‌് പ്രസിഡന്റുമാരായ ജെ മേഴ‌്സിക്കുട്ടിഅമ്മ, കെ ഒ ഹബീബ‌്, ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന വൈസ‌് പ്രസിഡന്റ‌ുമാരായ കെ ജെ തോമസ‌്, കെ പി മേരി, പി ജെ അജയകുമാർ, സംസ്ഥാന സെക്രട്ടറിമാരായ പി പി പ്രേമ, വി സി കാർത്ത്യായനി തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു.

കെ എൻ ഗോപിനാഥ‌് പ്രമേയ കമ്മിറ്റി കൺവീനറായി. യു പി ജോസഫ‌്, പി പി പ്രേമ, ടി കെ രാജൻ, കെ എസ‌് സുനിൽകുമാർ, സി ബി ചന്ദ്രബാബു, കെ മനോഹരൻ, ജോർജ‌് കെ ആന്റണി, സുനിത കുര്യൻ, എ സിയാവുദീൻ എന്നിവർ അംഗങ്ങളാണ‌്. നെടുവത്തൂർ സുന്ദരേശൻ കൺവീനറായി മിനിറ്റ‌്സ‌് കമ്മിറ്റി പ്രവർത്തിക്കുന്നു. എസ‌് ബി രാജു, ഡോ. പ്രദീപ‌്കുമാർ, കെ കെ പ്രസന്നകുമാരി എന്നിവർ അംഗങ്ങളാണ‌്.

ഞായറാഴ‌്ചയും ചർച്ച തുടരും. വിവിധ പ്രമേയങ്ങളും യോഗം അംഗീകരിക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കും സ്വകാര്യവൽക്കരണ നീക്കങ്ങൾക്കും പുതിയ ബജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കുമെതിരായ പ്രക്ഷോഭങ്ങളുടെ പരിപാടിയും അംഗീകരിച്ച‌്, വൈകിട്ട‌് കൗൺസിൽ യോഗം പിരിയും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top