22 February Saturday

സോളാർ: ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ വിവരങ്ങൾതേടി കേന്ദ്ര ഏജൻസി; അബ്‌ദുള്ളക്കുട്ടിക്കെതിരായ കേസിന്‍റെ വിവരങ്ങളും തേടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തിരുവനന്തപുരം > സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. കേസിന്‍റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയത്. 

നേതാക്കൾക്കെതിരായ അന്വേഷണത്തിന്‍റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാര്‍ക്കെതിരായ കേസിന്‍റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായര്‍ പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
 
ഒന്ന് രണ്ട് തവണ ഡൽഹിക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് രാഷ്ട്രീയ താൽപര്യം മുൻനിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികൾക്ക് ഇനി താൽപര്യമില്ല. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായര്‍ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ , ഹൈബീ ഈഡൻ, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്‍റെ വിവരങ്ങളും എ പി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്‍റെ വിവരങ്ങളും തേടിയെന്നാണ് സരിത എസ് നായര്‍ പറയുന്നത്.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top