05 December Thursday

മലപ്പുറം എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ കത്തിക്കുത്ത്: സിസിടിവി ദൃശ്യം പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

മലപ്പുറം> എൻട്രൻസ് കോച്ചിങ്‌ വിദ്യാർഥിയെ സഹപാഠി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേൽമുറി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിൽ പഠിക്കുന്ന പട്ടിക്കാട് തച്ചിങ്ങനാടൻ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് കുത്തേറ്റത്. ആലപ്പുഴ സ്വദേശിയാണ്  കുത്തിയത്‌.  

വാരിയെല്ലിലും കഴുത്തിലുമായി നാല്‌ കുത്താണുള്ളത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കോച്ചിങ് സെ​ന്ററിലെ പഠനമുറിയിൽ പഠിക്കുന്നതിനിടെ പിറകിൽനിന്നെത്തിയാണ് കുത്തിയത്.വിദ്യാർഥി  പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മലപ്പുറം പൊലീസ് കേസെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top