03 August Monday

സിബിഎസ്‌ഇ 12–-ാം ക്ലാസ്‌ ഫലം ; രാജ്യത്ത് മുന്നില്‍ തിരുവനന്തപുരം മേഖല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


ന്യൂഡൽഹി
സിബിഎസ്‌ഇ 12–-ാം ക്ലാസ്‌ പരീക്ഷയില്‍ വിജയം  88.78 ശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരംമേഖല‌ (97.67 ശതമാനം)ക്കാണ്‌. ഏറ്റവും കുറവ്‌ പട്‌ന(74.57 ശതമാനം)ക്കും. പരീക്ഷ നടത്താനാകാത്ത വിഷയങ്ങളിൽ പ്രത്യേക മൂല്യനിർണയരീതിയിലാണ്‌ മാർക്ക് നിശ്ചയിച്ചത്. മാർക്ക് അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് ഇത്തവണയില്ല. മാർക്ക്‌ഷീറ്റിൽ തോൽവി (ഫെയിൽ) എന്ന്‌ രേഖപ്പെടുത്തില്ല. പകരം വീണ്ടും എഴുതേണ്ടത്‌ (എസെൻഷ്യൽ റിപ്പീറ്റ്‌) എന്നാവും. ഡിജിലോക്കർ ആപ്‌ വഴി മാർക്ക് ഷീറ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റു‌ം ലഭിക്കും. പരീക്ഷ റദ്ദാക്കിയ വിഷയങ്ങളിൽ മാർക്ക്‌ മെച്ചപ്പെടുത്തണമെന്നുള്ളവര്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷ നടത്തും. ഇത്തവണ 11,92,961 വിദ്യാർഥികൾ‌ പരീക്ഷ എഴുതി‌. വിജയശതമാനം : പെണ്‍കുട്ടികള്‍ 92.15, ആൺകുട്ടികള്‍ 86.19, ട്രാൻസ്‌ജെൻഡർ വിദ്യാർഥികള്‍6 6.67 ശതമാനം. മുൻവർഷം 83.40 ശതമാനമായിരുന്നു വിജയം. മാനവവിഭവശേഷിമന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ ഫലം പ്രഖ്യാപിച്ചത്‌. സഹായങ്ങൾക്ക്‌ ടോൾ ഫ്രീ നമ്പർ: 1800118004. 10–-ാം ക്ലാസ്‌ പരീക്ഷാഫലം ഉടനുണ്ടാകും.

മൂല്യനിർണയം ഇങ്ങനെ
ജൂലൈ ഒന്നുമുതൽ 15 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത്. മൂന്നിൽ കൂടുതൽ പരീക്ഷ എഴുതിയവര്‍ക്ക് ഏറ്റവും മികച്ച മാർക്ക് കിട്ടിയ മൂന്നു വിഷയങ്ങളുടെ ശരാശരി റദ്ദാക്കിയ പരീക്ഷകള്‍ക്ക്‌ നൽകി. മൂന്നു പരീക്ഷമാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങളുടെ മാർക്ക്. രണ്ടിൽ കുറവ്‌ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്‌ പ്രാക്ടിക്കൽ, പ്രോജക്ട്‌ എന്നിവ പരിഗണിച്ച്‌ മാർക്ക്‌ നൽകി. പരീക്ഷാഫലം  cbseresults.nic.in ൽ ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top