കൊല്ലം > രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ(സിബിഎൽ) പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ ചാമ്പ്യന്മാരായി. 12 മത്സരത്തിൽ എട്ട് ഒന്നാംസ്ഥാനവുമായി 116 പോയിന്റ് നേടിയാണ് വിജയം. ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തോടെ ആരംഭിച്ച ലീഗിലെ അവസാനമത്സരമായ അഷ്ടമുടിക്കായലിലെ പ്രസിഡന്റ്സ് ട്രോഫിയിൽ രണ്ടാം സ്ഥാനത്തായെങ്കിലും സീസണിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് തുടര്ച്ചയായ രണ്ടാംതവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടം ചൂടിയത്.
എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 107 പോയിന്റോടെ രണ്ടാം സ്ഥാനവും കേരള പൊലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ 92 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. 25 ലക്ഷം രൂപയും കിരീടവുമാണ് സിബിഎൽ ജേതാക്കൾക്കു ലഭിച്ചത്. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് പത്തു ലക്ഷവും സമ്മാനം ലഭിച്ചു.
സിബിഎൽ പോയിന്റ് പട്ടിക
1. മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ(പള്ളാത്തുരുത്തി ബോട്ട് ക്ലബ്) -116
2. നടുഭാഗം ചുണ്ടൻ(എൻസിഡിസി ബോട്ട് ക്ലബ്)- 107
3. ചമ്പക്കുളം ചുണ്ടൻ (പൊലീസ് ബോട്ട് ക്ലബ്) -92
4. വീയപുരം ചുണ്ടൻ(പുന്നമട ബോട്ട് ക്ലബ്)-75
5. പായിപ്പാടൻ ചുണ്ടൻ(വേമ്പനാട് ബോട്ട് ക്ലബ്)-70
6. ചെറുതന ചുണ്ടൻ(യുണൈറ്റഡ് ബോട്ട് ക്ലബ്)-55
7. സെൻറ് പയസ് ടെൻത്(കുമരകം ടൗൺ ബോട്ട് ക്ലബ്)-46
8. ദേവാസ് ചുണ്ടൻ(വില്ലേജ് ബോട്ട് ക്ലബ്)-45
9. ആയാപറമ്പ് പാണ്ടി(കെബിസി-എസ്എഫ്ബിസി ക്ലബ്)-40
പ്രസിഡന്റ്സ് ട്രോഫി നടുഭാഗം ചുണ്ടന്
എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിലെ ആവേശപ്പോരിൽ എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ ഒന്നാമതെത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ രണ്ടാമതും പൊലീസിന്റെ ചമ്പക്കുളം മൂന്നാമതുമായി.
മത്സരഫലം,വെപ്പ് എ ഗ്രേഡ്
1. പുന്നത്ര വെങ്ങാഴി
(മൺറോതുരുത്ത് ഇന്ത്യൻ വോയിസ്) –- 4.43 മിനിറ്റ്
2. പഴശ്ശി രാജ (പടിഞ്ഞാറേ കല്ലട എയ്ഞ്ചൽ ബോട്ട് ക്ലബ്) –- 5.31
3.പട്ടേരി പുരയ്ക്കൽ (ചെന്നിത്തല ഡബിൾസ് ബോട്ട് ക്ലബ് ) –- 5.33
വെപ്പ് ബി ഗ്രേഡ്
1. പുന്നത്ര പുരയ്ക്കൽ ( കല്ലട വിബിസി) – 5.01
2. പി ജി കുരീപ്പുഴ 5.05 (മൺറോതുരുത്ത് ദൃശ്യാഞ്ജലി ബോട്ട് ക്ലബ്) – 5.05
3.എബ്രഹാം മുന്നൂതൈക്കൻ (മൺറോത്തുരുത്ത് യുവൻസ് ബോട്ട് ക്ലബ്) 5.37
ഇരുട്ടുകുത്തി ബി
1. സെന്റ് ജോസഫ് (ശിങ്കാരപ്പള്ളി യുവരശ്മി ബോട്ട് ക്ലബ്)– 4.45
2. ജലറാണി (മൺറോതുരുത്ത് കല്ലട ഫ്രീഡം ബോട്ട് ക്ലബ്) – 4.58
3 . ശരവണൻ (മൺറോതുരുത്ത്എംഎഫ്ബിസി) – 4.59
തെക്കനോടി (വനിത)
1. ദേവസ്സ് (ആലപ്പുഴ സംഗീത ബോട്ട് ക്ലബ് ) – 6.06 മിനുട്ട്
2. കാട്ടിൽ തെക്കതിൽ (ആലപ്പുഴ കരുമാടി ഐശ്വര്യ ബോട്ട് ക്ലബ് ) – 6.26
3.സാരഥി (ആലപ്പുഴ പുന്നമട ഫ്രണ്ട്സ് വുമൺ ബോട്ട് ക്ലബ് ) – 6.56.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..