04 October Friday

പ്രണയബന്ധത്തിൽനിന്ന് പിന്മാറി: യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

പ്രതീകാത്മകചിത്രം

ആലപ്പുഴ > പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിന് പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ നാൽപ്പത്തിനാലുകാരിക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഒരുമിച്ച്‌ താമസിക്കുകയായിരുന്ന ഇവർ തമ്മിൽ  സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പരാതിക്കാരി ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വീട്ടിലെത്തി ഇവർ പ്രശ്നമുണ്ടാക്കിയിരുന്നു. ന​ഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് ആലപ്പുഴ സ്വദേശിനിയുടെ ബന്ധുക്കൾക്ക് യുവതിയുടെ ന​ഗ്ന ചിത്രങ്ങൾ അയച്ചത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top