13 November Wednesday

സ്വാമി അഗ്‌നിവേശിനെതിരെ കൈയേറ്റശ്രമം; ആർഎസ്‌എസ്‌ പ്രവർത്തകർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2019

തിരുവനന്തപുരം >  സ്വാമി അഗ്നിവേശിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി-‐ ആർഎസ്‌എസ്‌ പ്രവർത്തകരായ അമ്പതോളം പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. സ്വാമിയുടെ പരാതിയിൽ പൂജപ്പുര പൊലീസാണ്‌ കേസെടുത്തത്‌. ബുധനാഴ്‌ച പൂജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിൽ വൈദ്യ മഹാസഭയുടെ പരമ്പരാഗത വൈദ്യ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു സ്വാമിക്കുനേരെ കൈയേറ്റ ശ്രമമുണ്ടായത്‌. അഗ്നിവേശ്‌ സംസാരിക്കാനെഴുന്നേറ്റപ്പോൾ ഒരു സംഘം ബിജെപി ആർഎസ്‌എസ്‌ പ്രവർത്തകർ ആക്രോശിച്ച്‌ എഴുന്നേൽക്കുകയായിരുന്നു.

അഗ്‌നിവേശ്‌ ഹിന്ദു വിരുദ്ധനാണെന്നും ക്ഷേത്ര വളപ്പിൽനിന്ന്‌ പുറത്തുപോകണമെന്നും ആവശ്യപ്പെട്ട്‌ ബഹളംവച്ചശേഷം ആക്രമണത്തിനു തുനിയുകയായിരുന്നു. പൊലീസും സംഘാടകരും ചേർന്നാണ്‌ സ്വാമിയെ രക്ഷപ്പെടുത്തിയത്‌.
എന്നാൽ, അംഗീകാരമില്ലാത്തവരെക്കൊണ്ടാണ്‌ വൈദ്യ മഹാസഭ പരിപാടി നടത്തിയതെന്നും ഇക്കാര്യം സ്വമിയെ അറിയിക്കുകയാണ്‌ ചെയ്‌തതെന്നും ശ്രീ സരസ്വതീ ദേവീക്ഷേത്രം ജനകീയ സമിതി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top