25 August Sunday

നിപാ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

കൊച്ചി> നിപാ വൈറസ് രോഗ ബാധയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ ഭീതിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതിന് മൂന്ന‌്കേസുകൾ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ‌്തു. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു. അന്വേഷണത്തിന‌് സൈബർ സെല്ലിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട‌്. വ്യാജ പ്രചരണങ്ങൾ നടത്തുന്നവരുടെ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ സൂക്ഷ്മ പരിശോധന നടത്തുകയാണെന്നും അവർക്കെതിരെ ഉടൻ നിയമനടപടികൾ സ്വീകരിക്കുമെന്നും  പൊലീസ് അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top