21 July Sunday

കാർട്ടൂൺ പുരസ്കാരം പിൻവലിക്കില്ല; തീരുമാനം അക്കാദമി ഭരണസമിതിയുടേത്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

തൃശൂർ > ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാര നിർണയത്തിൽ തെരഞ്ഞെടുക്കപ്പെട്ട കാർട്ടൂൺ പിൻവലിക്കില്ലെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിധികർത്താക്കളുടെ തീരുമാനം അന്തിമമാണെന്നാണ് ഭരണസമിതി യോഗം തീരുമാനിച്ചത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഏതെങ്കിലും മതത്തിനെയോ വ്യക്തിയെയോ ബാധിക്കുന്നുണ്ടെങ്കിൽ നിയമപരമായി സംസാരിച്ച് തീരുമാനം എടുക്കുമെന്നും നേമം പുഷ്പരാജ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top