Deshabhimani

മലപ്പുറത്ത് സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചുകയറി: മൂന്ന് പേർക്ക് പരിക്ക്

വെബ് ഡെസ്ക്

Published on Dec 13, 2024, 01:48 PM | 0 min read

മലപ്പുറം > മലപ്പുറം പൊന്നാനിയിൽ സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചുകയറി. മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം എവി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ല എന്നാണ് വിവരം.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കുട്ടികൾക്കിടയിലേക്ക് കാറിടിച്ചുകയറിയാണ് അപകടമുണ്ടായത്. കാറിന് അമിത വേ​ഗമുണ്ടായിരുന്നുല്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറിയതാണെന്നാണ് നി​ഗമനം. കുട്ടികളെ ഇടിച്ചതിന് ശേഷം കാർ മറ്റോരു കറിലിടിച്ചു.

ഇന്നലെ പാലക്കാട് വാഹനാപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചിരുന്നു. കരിമ്പ പനയമ്പാടത്ത് സിമന്റ് കയറ്റിവന്ന ലോറി  നിയന്ത്രണംവിട്ട്‌ ദേഹത്തേക്ക് മറിഞ്ഞ്‌ കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ കെ എം നിദ ഫാത്തിമ, പി എ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, എ എസ്‌ ഐഷ എന്നിവരാണ്‌ മരിച്ചത്‌. 



deshabhimani section

Related News

0 comments
Sort by

Home