07 October Monday

താക്കോൽ ചോദിച്ചിട്ട് നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് യുവാവ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

മലപ്പുറം > കാറിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ പെട്രോളൊഴിച്ച് കാർ കത്തിച്ച് യുവാവ്. നീറ്റാണി സ്വദേശി തയ്യിൽ ഡാനിഷ് മിൻഹാജ് ആണ് അക്രമം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

പുറത്തേക്ക് പോകാനായി കാറിന്റെ താക്കോൽ ഡാനിഷ് പിതാവിനോട് ചോദിച്ചെങ്കിലും ലൈസൻസ് ഇല്ലാത്തതിനാൽ നൽകിയിരുന്നില്ല. ഇതിൽ പ്രകോപിതനായ യുവാവ് കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിതാവിന്റെ പരാതിയിൽ ഡാനിഷിനെതിരെ കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top