22 October Tuesday

തൃശൂരില്‍ ഡിസിസി പ്രസിഡന്റില്ല; ഉത്തരവാദിത്തം മുല്ലപ്പള്ളിയ്ക്ക്: വിമര്‍ശനവുമായി അനില്‍ അക്കര

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

തൃശൂര്‍> തൃശ്ശൂര്‍ ഡിസിസിക്ക് പ്രസിഡന്റില്ലെന്നും അതിന്റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനാണെന്നും തുറന്നടിച്ച് അനില്‍ അക്കര എംഎല്‍എ. ' മാസങ്ങള്‍ കഴിഞ്ഞു, ഞങ്ങള്‍ക്കും ഒരു പ്രസിഡന്റ് വേണ്ടെ?; ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ?.  ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്'; അനില്‍ അക്കര ഫേസ്‌ബുക്ക് പേജില്‍ പറഞ്ഞു.

 രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും എംഎല്‍എയുടേയും നിലപാടിനെതിരെ  മുല്ലപ്പള്ളി  രാമചന്ദ്രന്‍ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും പരസ്പരം വീണ്ടും കൊമ്പുകോര്‍ക്കുന്ന സ്ഥിതിയുണ്ടായത്. സൈബര്‍ സഖാക്കള്‍ക്ക് കാര്‍ വാങ്ങല്‍ വിവാദത്തില്‍ മുല്ലപ്പള്ളി ലൈക്കടിച്ചതായും അനില്‍ അക്കര വിമര്‍ശിച്ചു

പിരിവെടുത്ത് കാര്‍ വേണ്ടെന്ന പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണച്ച് രമ്യ ഹരിദാസ് പിന്നീട് രംഗത്തെത്തിയിരുന്നു. ഇത് സ്വാഗതം ചെയ്തുകൊണ്ടും മുല്ലപ്പള്ളി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും അനില്‍ അക്കര പറഞ്ഞു.







 


പ്രധാന വാർത്തകൾ
 Top