15 November Friday

തിരൂരിൽ യുവാവ്‌ കാറിടിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

തിരൂർ > സാമൂഹ്യ-രാഷ്ടീയ പ്രവർത്തകനായ യുവാവ് കാറിടിച്ചു മരിച്ചു. പട്ടർനടക്കാവിലെ ഫവാസ് ബേക്കറി ഉടമ നമ്പിയാംകുന്ന് മറ്റത്തു വളപ്പിൽ മുഹമ്മദ് എന്ന കുഞ്ഞിപ്പ ഹാജിയുടെ മകൻ ഫൈസൽ (36) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ പത്തോടെ അനന്താവൂർ ചന്ദനക്കാവിൽ വെച്ചാ
ണ്  അപകടം.

പട്ടർ നടക്കാവിൽ നിന്നും പുത്തനത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈസൽ ഓടിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കുന്നതിനിടെ എതിരവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് തെറിച്ചു വീണു. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം  കോന്നല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

നമ്പിയാംകുന്ന് ആസ്ഥാനമായുള്ള  കാരുണ്യ സംഘടനയായ ഒരുമ കൾച്ചറൽ സെന്റർ ചെയർമാൻ, കോന്നല്ലൂർ കാരുണ്യഹസ്തം ഭാരവാഹി,യൂത്ത് ലീഗ് തിരുനാവായ പഞ്ചായത്ത് ഭാരവാഹി, ബിൽഡിങ്ങ് ഓണേഴ്‌സ് എക്സിക്യൂട്ടീവ് അംഗം തിരുന്നാവായ , വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടർനടക്കാവ് യൂണിറ്റ് വൈസ് പ്രസിഡന്റ്, എസ് കെ എസ് എസ്എഫ് ഭാരവാഹി സ്ഥാനങ്ങൾ വഹിക്കുന്നു.

ഭാര്യ കൻമനം ചക്കും കുളങ്ങര ഹഫ്സത്ത്, മക്കൾ ഫവാസ് ( വിദ്യാർത്ഥി തിരുനാവായ എം ഇ എസ് ) ഫമീദ (എടക്കുളം ഖിദ്മത്ത് സ്കൂൾ) ഫസീം മുഹമ്മദ് ( ഒരു വയസ്സ്).സഹോദരിമാർ ഷാജി, സൗജത്ത്. മാതാവ് :പരേതയായ ഉമ്യക്കുട്ടി ഹജ്ജുമ്മ.


പ്രധാന വാർത്തകൾ
 Top