10 September Tuesday

കോഴിക്കോട് കാർ താഴ്‌ചയിലേക്ക്‌ മറിഞ്ഞ് ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

പ്രതീകാത്മകചിത്രം

കോഴിക്കോട് > കുറ്റ്യാടി തൊട്ടിൽപ്പാലത്ത് കാർ താഴ്ചയിലേക്ക്‌ മറിഞ്ഞ് ഒരാൾ മരിച്ചു. തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫ് (45) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം ചാപ്പൻതോട്ടം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മൊടക്കല്ലൂർ ആശുപത്രിയിലേക്ക്‌ മാറ്റി. എന്നാൽ വഴിമധ്യേ മരിച്ചു. ഉപ്പ: സൂപ്പി. ഉമ്മ: ആയിഷ. ഭാര്യ: നജീദ. മക്കൾ: ലാമിഹ്, ലാസിൻ, ലയ്ഹ, ലഹന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top