കണിച്ചുകുളങ്ങര > ദേശീയപാത ചേർത്തല തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന യുവതി മരിച്ചു. ആലുവ മുപ്പത്തടം പൊട്ട തോപ്പിൽപറമ്പ് വിഷ്ണുപ്രിയയാണ് (19) മരിച്ചത്.
ഇവരുടെ ഭർത്താവ് അനന്തുവിനും (22) സുഹൃത്തുക്കളായ അഭിജിത് (20), ജിയോ (21) എന്നിവർക്കും പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8.30ന് ചേർത്തല തിരുവിഴ ജങ്ഷനു സമീപമായിരുന്നു അപകടം.
ആലപ്പുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും ചേർത്തല ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..