18 September Wednesday

ക്യാമ്പസ് രാഷ്ട്രീയം: മൂന്നാഴ്‌ചയ്‌ക്കകം നിലപാട്‌ അറിയിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

കൊച്ചി > സ്‌കൂളുകളിലും കോളേജുകളിലും രാഷ്ട്രീയം പൂർണമായും നിരോധിക്കണമെന്ന ഹർജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിന് മൂന്നാഴ്‌ച സമയം അനുവദിച്ചു. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ക്യാമ്പസ് രാഷ്ട്രീയത്തിന് എതിരെ ഫയൽ ചെയ്ത ഹർജിയടക്കം മൂന്നു ഹർജികളാണ് കോടതിയുടെ പരിഗണനയ്‌ക്ക് എത്തിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർഥിക്ക് കുത്തേറ്റ സംഭവവും ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതും ചൂണ്ടിക്കാട്ടി ഹർജിക്കാരിൽ ഒരാളായ എൽ എസ് അജോയ് ഉപഹർജിയും നൽകിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top