26 September Saturday

കോളേജ് പ്രവേശനവും ഓൺലൈനാക്കാൻ കലിക്കറ്റ് സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


തേഞ്ഞിപ്പലം
ഡിഗ്രിക്ക് അലോട്ട്മെന്റ്‌ ലഭിക്കുന്ന വിദ്യാർഥികൾക്ക് അതത് കോളേജുകളിലെ പ്രവേശനവും ഓൺലൈനാക്കാൻ കലിക്കറ്റ് സർവകലാശാല ആലോചിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കോളേജുകളിൽ പോയി പ്രവേശന പ്രക്രിയ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. വിദ്യാർഥികൾ അവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനക്കായി പ്രവേശനം കിട്ടിയ കോളേജുകളിലേക്ക് ഓൺലൈനായി നൽകുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. അടുത്തദിവസംതന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് അഡ്മിഷൻ ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പറഞ്ഞു.

ഡിഗ്രിയുടെ എല്ലാ അലോട്ട്മെ​ന്റുകളും സർവകലാശാല നേരിട്ടുതന്നെ ഓൺലൈനായി നടത്തും. നിശ്ചിത അലോട്ടുമെന്റുകൾക്കുശേഷം  കോളേജുകളിലേക്ക് റാങ്ക് ലിസ്റ്റ് നൽകി   പ്രവേശനമെന്ന രീതി വേണ്ടെന്നാണ് ധാരണ.  35,000 പേർ ഇതിനകം ഫീസടച്ച് രജിസ്ട്രേഷൻ പൂർത്തീകരിച്ചു. 45,000 പേർ കാപ് ഐഡി എടുത്തിട്ടുമുണ്ട്. എംജി സർവകലാശാല കോളേജ് പ്രവേശനം ഓൺലൈനാക്കാൻ തീരുമാനിച്ചിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top