15 September Sunday

കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ എം അബ്ദുൾ സലാം ബിജെപിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

ഡോ എം അബ്ദുൾ സലാം

കോഴിക്കോട്‌> യുഡിഎഫ്‌ നോമിനിയായി എത്തിയ കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ എം അബ്ദുൾ സലാം ബിജെപിയിലേക്ക്. സലാമിന് പുറമെ മുസ്ലീംലീഗിന്റെ നേതാവായിരുന്ന സെയ്ത് ഉമ്മർ ബാഫക്കി തങ്ങളുടെ ചെറുമകൻ സെയ്ത് താഹാ ബാഫഖി തങ്ങൾ, മന:ശാസ്ത്രജ്ഞനായ ഡോ. യാഹ്യാഖാൻ എന്നിവരും ബിജെപിയിൽ ചേരുന്ന കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

2011-15 കാലത്ത് യുഡിഎഫ് നോമിനിയായാണ് അബ്ദുൾ സലാം കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറാവുന്നത്. സർവ്വകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വർഷത്തിനിടെയായിരുന്നു. വിദ്യാർഥി, അധ്യാപക, സർവീസ് സംഘടനകൾ വിവിധ വിഷയങ്ങളിൽ വിസിക്കെതിരെ സമരവുമായി എത്തിയിരുന്നു.

നിയമന വിവാദവും ഭൂമി വിവാദവും ഉൾപ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായി. അക്കാലത്ത് അബ്ദുൾ സലാമിന്റെ പേരിലുണ്ടായ വിജിലൻസ് കേസുകളിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അബ്ദുൾ സലാം വൈസ് ചാൻസിലറായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി സർവ്വകലാശാല സെമിനാർ കോംപ്ലക്സിൽ നടത്തിയതും വിവാദമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top