13 November Wednesday

രഞ്ജിത്ത് കുമാറിന്‍റെ മരണം - കേസ് സിബിഐക്ക് വിടും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

തിരുവനന്തപുരം> തൃശ്ശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് നാര്‍ക്കോട്ടിക് സ്ക്വാഡിന്‍റെ കസ്റ്റഡിയില്‍ തിരൂര്‍ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാര്‍ മരണപ്പെട്ട കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നാര്‍ക്കോട്ടിക് സ്ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാന്‍ പാവറട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം 458/19 നമ്പര്‍ കേസാണ് സിബിഐയെ ഏല്‍പ്പിക്കുക. തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
 


പ്രധാന വാർത്തകൾ
 Top