14 December Saturday

ഹൈക്കോടതി ജഡ്‌ജിയായി സി എസ്‌ ഡയസിനെ നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

കൊച്ചി > കേരള ഹൈക്കോടതി ജഡ്ജിയായി അഡ്വ. സി എസ് ഡയസിനെ നിയമിച്ചു കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവിറക്കി. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമാണ്‌. അഡ്വ. ആർ ജി ഡയസിന്റെ മകനാണ്. തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് 1992 ൽ നിയമ ബിരുദമെടുത്തു. റെയിൽവെ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ അഭിഭാഷകനായിരുന്നു.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ദേശീയ ഉപദേശക സമിതിയംഗമാണ്. 2012 മുതൽ മൂന്നു വർഷം കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ്‌ കോൺസലായിരുന്നു. സിവിൽ, ആർബിട്രേഷൻ, ഫാമിലി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ അമിക്കസ് ക്യൂറി ആയിരുന്നു. അഡ്വ. മിനി ഡയസാണ് ഭാര്യ. മക്കൾ: അഡ്വ. റെയ്മണ്ട് ഡയസ്, റിനേറ്റ ഡയസ് (അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിനി, തൃശൂർ അമല മെഡിക്കൽ കോളേജ്).

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top