30 September Wednesday

ദേശീയ സ്കൂൾ കായികമേള: ചാമ്പ്യൻമാരായ കേരളത്തെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

തിരുവനന്തപുരം >  ദേശീയ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ കേരളത്തെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അഭിനന്ദിച്ചു.

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 273 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായിരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. നിരവധി പ്രതിസന്ധികൾക്കിടയിലും കേരള കായികോത്സവം വളരെ നന്നായി നടത്താനും അതുവഴി ദേശീയ സ്കൂൾ മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താനും കഴിഞ്ഞിരിക്കുന്നു എന്നത് വളരെ അഭിമാനകരമാണ്.

 എല്ലാ കായിക പ്രതിഭകൾക്കും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ഒഫീഷ്യൽസിനും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top