27 June Thursday

സി ഒ ടി നസീറിനെതിരായ വധശ്രമം; നിഷ്‌പക്ഷ അന്വേഷണം വേണം‐-എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

‌‌കോഴിക്കോട‌്> വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെതിരെ നടന്ന അക്രമത്തെക്കുറിച്ച‌് നിഷ‌്പക്ഷ അന്വേഷണം വേണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.

നസീറിനെ ആക്രമിച്ച സംഭവത്തിൽ പാർട്ടിക്ക‌് പങ്കില്ല.അക്രമത്തിന് പിന്നിൽ ആരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം.ഇതിന‌് നീതിപൂർവ്വമായ അന്വേഷണം വേണം.  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം–- പരിക്കേറ്റ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച ശേഷം വാർത്താലേഖകരോട്  ജയരാജൻ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top