22 January Saturday

ഡോ. എച്ച് സാബു സീമാറ്റ്-കേരള ഡയറക്ടറായി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

തിരുവനന്തപുരം> സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്‍ഡ് ട്രെയിനിങ്- കേരള (സീമാറ്റ്-കേരള) ഡയറക്ടറായി ഡോ എച്ച് സാബു ചുമതലയേറ്റു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

പൊതുവിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ക്കും, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും എഡ്യൂക്കേഷണല്‍ മാനേജ്മെന്റില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനൊപ്പം, വിദ്യാഭ്യാസ ആസൂത്രണ-മാനേജ്മെന്റ് രംഗങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന സ്ഥാപനമാണ് സീമാറ്റ്-കേരള. സാബു കോട്ടുക്കല്‍ എന്ന പേരില്‍ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top