30 July Friday

ശശീന്ദ്രന് നൽകിയത് 
വായ്പ വാങ്ങിയ പണം: 
സി കെ ജാനു

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കൽപ്പറ്റ
സി കെ ശശീന്ദ്രനിൽനിന്ന്‌ വായ്പയായി വാങ്ങിയ പണമാണ് തിരികെ  നൽകിയതെന്ന് സി കെ ജാനു മാധ്യമപ്രവർത്തകരോട് പറഞ്ഞു.  ശശീന്ദ്രനുമായി കുറേ കാലമായുള്ള സുഹൃദ്‌ബന്ധമുണ്ട്. മൂന്ന് ലക്ഷം രൂപയാണ് വായ്പ വാങ്ങിയത്. ഒന്നര ലക്ഷം വീതം രണ്ട് ഗഡുക്കളായാണ് തുക നൽകിയത്.  ബാങ്ക് വഴിയാണ്  പണം നൽകിയതെന്നും അതുവഴിതന്നെയാണ് തിരിച്ച് കൊടുത്തതെന്നും ജാനു പറഞ്ഞു. 

സുതാര്യമായി ബാങ്ക് വഴിയാണ് പണം നൽകിയതെന്നും അതിന് കൃത്യമായ രേഖകളുണ്ടെന്നും സി കെ ശശീന്ദ്രൻ ശനിയാഴ്ച പ്രതികരിച്ചിരുന്നു. 2019ൽ ജാനുവിന്റെ വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് വായ്പ  നൽകിയതെന്നും ശശീന്ദ്രൻ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top