06 August Friday

കെ സുരേന്ദ്രൻ ‐ സി കെ ജാനു തെരഞ്ഞെടുപ്പ്‌ കോഴ: കേസ്‌ ക്രൈംബ്രാഞ്ചിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


 വയനാട്> നിയമസഭാ തെരഞ്ഞടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ 10 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ് അന്വേഷണ ചുമതല.

 കേസിൽ സുരേന്ദ്രന്‍ ഒന്നാംപ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.കേസില്‍ ജെആർപി ട്രഷറർ പ്രസീദ അഴീക്കോടിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ജാനുവിനെ എൻഡിഎയിലേക്ക് മടക്കികൊണ്ടുവന്ന് ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സുരേന്ദ്രൻ 50 ലക്ഷം നൽകിയെന്നാണ് ആരോപണം. ജെആർപി ട്രഷറർ പ്രസീദ അഴീക്കോടാണ് ഇതുമായി ബന്ധപ്പെട്ട സുരേന്ദ്രന്റെ  ശബ്ദരേഖ പുറത്തുവിട്ടത്. തിരുവനന്തപുരം ഹോട്ടൽ ഹൊറൈസണിൽ വെച്ചാണ്‌ പണം നൽകിയതെന്നാണ്‌ പ്രസീതയുടെ വെളിപ്പെടുത്തൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top