20 March Wednesday

കോഴിക്കോട്‌ രണ്ട്‌ സീറ്റിലും എൽഡിഎഫിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

കോഴിക്കോട്‌ > കോഴിക്കോട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽ രണ്ട് വാർഡിലും എൽഡിഎഫ്‌ വിജയിച്ചു. ഒരുസീറ്റിൽ യുഡിഎഫും, ഒരുസീറ്റിൽ ആർഎംപിയും വിജയിച്ചു.  കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് സിപിഐ എമ്മിലെ ശ്രീനിവാസൻ മേപ്പാടി 299 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ വാർഡിൽ പി ആർ രാകേഷ് 187 വോട്ടിന് വിജയിച്ചു. ഒഞ്ചിയം പുതിയോട്ടുങ്കണ്ടിയിൽ ആർഎംപിയിലെ ഇ ശ്രീജിത് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്‌ പിന്തുണയോടെയാണ്‌ ആർഎംപി സ്ഥാനാർത്ഥി വിജയിച്ചത്‌. താമരശേരി പള്ളിപ്പുറം വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ എൻ പി മുഹമ്മദാലി 389 വോട്ടിന് വിജയിച്ചു

ബത്തേരി നെന്മേനി പഞ്ചായത്ത് 15ാം വാർഡ് മംഗലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ സി പത്മനാഭൻ 149 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top