19 June Wednesday

തിരൂരിൽ എൽഡിഎഫിന്‌ അട്ടിമറി ജയം; ബ്ലോക്ക്‌ ഭരണം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

തിരൂർ > മലപ്പുറം തിരൂർ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അട്ടിമറി ജയം. പുറത്തൂര്‍ ഡിവിഷനില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ഒ ബാബുരാജ്‌ 265 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി ഒ ബാബുരാജ് 4814 വോട്ട്‌ നേടിയപ്പോൾ
സി എം പുരുഷോത്തമൻ (യുഡിഎഫ്) 4549, വി കെ സുഭാഷ് (ബിജെപി) 668 വോട്ടും നേടി.

യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റിലെ ജയത്തോടെ തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം എൽഡിഎഫിന്‌ ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണസമിതി ഭരണം നടത്തിയിരുന്നത്. ഇതോടെ എൽഡിഎഫിന്‌ ഭൂരിപക്ഷമായി.


പ്രധാന വാർത്തകൾ
 Top