10 September Tuesday

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം> തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട്‌ ഡിവിഷൻ ഉൾപ്പെടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ  49 വാർഡുകളിലും വോട്ടെണ്ണൽ തുടങ്ങി.

സംസ്ഥാനത്ത്  49 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 62.61 ശതമാനം വോട്ട് രേഖപ്പെടുത്തിയത്‌. 48789 പുരുഷന്മാരും 53672 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 102462 പേരാണ് വോട്ട് ചെയ്തത്.

വെള്ളനാട്‌ ഡിവിഷനിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറു മുനിസിപ്പാലിറ്റി വാർഡുകളിലും 38 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്‌. രാവിലെ ഏഴ്‌ മുതൽ വൈകുനേരം  ആറ്‌ വരെയായിരുന്നു വോട്ടെടുപ്പ്‌.  ഫലം  www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top