15 October Tuesday

27 വാര്‍ഡിൽ നാളെ ഉപതെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

തിരുവനന്തപുരം
പത്ത് ജില്ലയിലെ 27 തദ്ദേശസ്വയംഭരണ വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള ക്രമീകരണം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി  ഭാസ്കരൻ അറിയിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ വാർഡ്‌, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡ്‌, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട്‌ ജില്ലകളിലെ 19 പഞ്ചായത്ത് വാർഡ്‌, കളമശേരി, ഷൊർണൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.വോട്ടെടുപ്പ് രാവിലെ ഏഴിന്‌ ആരംഭിച്ച് വൈകിട്ട് അഞ്ചിന്‌ അവസാനിക്കും. ബുധനാഴ്ച  രാവിലെ 10നാണ്‌ വോട്ടെണ്ണൽ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top