18 October Friday
തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌

മികച്ച ഭൂരിപക്ഷത്തോടെ മണമ്പൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

തിരുവനന്തപുരം >  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1921 വോട്ടിന്റെ ലീഡോടെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ.എസ് ഷാജഹാൻ വിജയിച്ചു. 13406 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽഡിഎഫ്‌ 13406, യുഡിഎഫ്‌ 11485, ബിജെപി 7361 എന്നിങ്ങനെയാണ് വോട്ട് നില. തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗമായിരുന്ന സിപിഐഎമ്മിലെ എസ് കൃഷ്ണൻകുട്ടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്‌.

 ആറ് പഞ്ചായത്തുകളിലെ 60 വാർഡുകളാണ് മണമ്പൂര്‍ ഡിവിഷനിലുള്ളത്. വെട്ടൂരിലെ 14-ഉം മണമ്പൂരിലെ 16-ഉം ഉൾപ്പെടെ മുഴുവൻ വാർഡുകളും ചെറുന്നിയൂരിൽ മൂന്ന്, നാല് ഒഴികെയുള്ള 12 വാർഡുകളും ഒറ്റൂരിലെ 13-ൽ ഒമ്പത് വാർഡുകളും കരവാരത്തെ ഒന്ന്, രണ്ട്, അഞ്ച്, 17, 18, നാവായിക്കുളത്തെ 11, 12, 14, 15 വാർഡുകളും ചേർന്നതാണ് മണമ്പൂർ ഡിവിഷൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ് കൃഷ്ണൻകുട്ടി 1200 വോട്ടുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 700 ലധികം വോട്ടുകൾ കൂടുതൽ നേടിയാണ്‌ എൽഡിഎഫ്‌ മികച്ചവിജയം നേടിയത്‌.


പ്രധാന വാർത്തകൾ
 Top