20 January Thursday

ശ്രീകൃഷ്‌ണപുരത്ത്‌ എൽഡിഎഫിന്‌ ഉജ്വല വിജയം; 9270 വോട്ട്‌ ഭൂരിപക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

പാലക്കാട്‌ > പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ ശ്രീകൃഷ്‌ണപുരം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ശ്രീധരൻ (സിപിഐ എം ) 9270  വോട്ടിന് വിജയിച്ചു. എൽഡിഎഫ്‌ - 21,913, യുഡിഎഫ്‌ - 12,643, ബിജെപി - 3840.

കെ പ്രേംകുമാര്‍, എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. ശ്രീധരന്‍ വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. പി ഗിരീശന്‍ (കോണ്‍ഗ്രസ്), കെ വി ജയന്‍ (ബിജെപി) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. നിലവിൽ ജില്ലാ പഞ്ചായത്ത് കക്ഷി നില: എൽഡിഎഫ് -26.യുഡിഎഫ് - 3.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top