29 January Saturday

പോത്തന്‍കോട് ബ്ലോക്കിൽ എൽഡിഎഫിന്‌ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

തിരുവനന്തപുരം > പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ നിന്ന്  സിപിഐ എമ്മിലെ മലയില്‍കോണം സുനി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സാജന്‍ലാലിനെയാണ് തോല്‍പ്പിച്ചത്.1630 വോട്ടിനാണ്‌ ജയിച്ചത്‌. എസ് രാജീവായിരുന്നു  ബിജെപി സ്ഥാനാര്‍ത്ഥി.

 ബ്ലോക്കിലെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായിരുന്ന സിപിഐ എമ്മിലെ എം ശ്രീകണ്ഠന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. പോത്തന്‍കോട് പഞ്ചായത്തിലെ  അയിരൂപ്പാറ, പ്ലാമൂട്, പോത്തന്‍കോട് ടൗണ്‍, പുലിവീട്, കല്ലൂര്‍, ഇടത്തറ, കാട്ടായിക്കോണം, മേലേ വിള എന്നീ എട്ടു വാര്‍ഡുകളടങ്ങുന്നതാണ് ഡിവിഷന്‍.

സിപിഐ എം അംഗവും കര്‍ഷകതൊഴിലാളി യൂണിയന്‍ മേഖല സെക്രട്ടറിയുമാണ് മലയില്‍കോണം സുനില്‍. .കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും വേണ്ടിയും ഇവര്‍തന്നെയാണ് മാറ്റുരച്ചത്. കഴിഞ്ഞതവണ എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 1675 ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top